മനാമ: ബഹ്റൈനിൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. 26 ഉം 29 ഉം വയസുള്ള രണ്ട് ഏഷ്യൻ വംശജരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറലിന്റെ ഫോറൻസിക് സയൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച കാറുകൾ ഉപയോഗിച്ചാണ് ഇവർ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചത്.
അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഇരുപതിലധികം കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
