ബെംഗളുരു: ഹിന്ദുത്വത്തിനെതിരെ ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. ഹിന്ദുത്വ നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന് ട്വീറ്റ് ചെയ്തതിനാണ് ചേതൻ കുമാർ അഹിംസയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നടന്റെ പ്രതികരണം ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഹിന്ദുത്വ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണെന്ന് നടൻ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ബജ്റംഗ്ദൾ രംഗത്തെത്തിയത്.