
കൊല്ലം പ്രവാസി അസോസിയേഷൻ (കെ. പി. എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി , ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂര്ണമെൻറ്റിൽ കെ. പി. എ ഷൂട്ടിംഗ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിംഗ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത് .



ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസ്സോസിയേഷൻ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെ. പി. എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നു കൈമാറി. ചടങ്ങിൽ കെപിഎ ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു.

കെ.പി.എ സ്പോർട്സ് വിങ്ങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബോൾ വിങ്ങ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ്ങ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിങ്ങ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.


