വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന് ഡോണൾഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് തൻ്റെ പരാജയം സമ്മതിച്ചത്. തൻ്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ് കുറിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നും ട്രംപ് പറയുന്നു.
‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരോടുള്ളത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- ട്രംപ് ട്വിറ്ററിൽ കുറിച്ചു.