തൃശൂർ: 2019 ൽ എളനാട് കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പരോളിൽ നാട്ടില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഒരു വീട്ടുവരാന്തയിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക