
മനാമ: രണ്ട് അറബ് യുവതികളെ ബഹ്റൈനിലേക്ക് കടത്തിക്കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഒരു അറബ് സ്തീയും രണ്ട് ഏഷ്യന്‍ പുരുഷന്മാരുമാണ് കേസിലെ പ്രതികള്‍. ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു. അടുത്ത വാദം കേള്‍ക്കാനായി കേസ് ജൂലൈ 15ലേക്ക് മാറ്റി. നര്‍ത്തകികളായി ജോലി ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുവന്ന ഇവര്‍ വളരെ മോശം അനുഭവങ്ങളെയാണ് നേരിട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വന്നയുടന്‍ അവരുടെ പാസ്പോര്ട്ടുകള് പിടിച്ചുവാങ്ങി. പുരുഷ ഉപഭോക്താക്കളെ രസിപ്പിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. ഭീഷണിപ്പെടുത്തുകയും ദിവസേന ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യിക്കുകയുമുണ്ടായി. ശമ്പളം നല്‍കിയില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത തരത്തില്‍ അവരെ രാത്രി ലോഹവാതിലുള്ളൊരു മുറിയില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു.
