
മനാമ: ട്രാവല്‍ ഏജന്‍സിയുടെ അനാസ്ഥ മൂലം ഒരു വിദേശ രാജ്യത്ത് കുടുങ്ങിയ 30 ബഹ്റൈനികളെ നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ കൊണ്ടുപോയ ട്രാവല്‍ ഏജന്‍സി അവിടെ പാര്‍പ്പിച്ച ഹോട്ടലില്‍ വാടക യഥാാസമയം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ അവിടെ കുടുങ്ങിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ആ രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്ന് മന്ത്രാലയത്തിലെ കോണ്‍സുലര്‍ സര്‍വീസസ് സെക്ടര്‍ മേധാവി ഇബ്രാഹിം മുഹമ്മദ് അല്‍ മുല്‍സാനി അറിയിച്ചു.
അതേസമയം ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയിട്ടുണ്ട്.
