
ലണ്ടന്‍: 2026 നവംബര്‍ 18 മുതല്‍ 20 വരെ സാഖിര്‍ എയര്‍ ബേസില്‍ നടക്കുന്ന ബഹ്റൈന്‍ എയര്‍ഷോയുടെ എട്ടാം പതിപ്പിനുള്ള പ്രധാന തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ലണ്ടനില്‍ ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണലുമായി സഹകരിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും റോയല്‍ ബഹ്റൈന്‍ വ്യോമസേനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വ്യോമയാന വ്യവസായത്തിലെ ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമെന്ന നിലയിലും സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, നിക്ഷേപ അവസരങ്ങള്‍, അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദിയെന്ന നിലയിലും ബഹ്റൈന്റെ സ്ഥാനം ഈ പരിപാടി അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
