തിരുവനന്തപുരം: പൊലീസ് സേനയിലെ ട്രാൻസ്ജെൻഡേഴ്സ് നിയമനത്തിൽ ആശയക്കുഴപ്പം. വിഷയം വിശദമായി പഠിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. ട്രാൻസ്ജെൻഡർമാരെ നേരിട്ട് നിയമിക്കുന്നത് സംബന്ധിച്ച ധാരണയിലെത്താനായില്ല. ഹോം ഗാർഡായി നിയമിക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ഹോം ഗാർഡായുള്ള പ്രകടനം വിലയിരുത്തിയ ശേഷമാവും സേനയിൽ നിയമനം നൽകാമെന്നാണ് നിർദ്ദേശം.
