പാലക്കാട്:പട്ടാമ്പി വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി. നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ നിന്ന പോത്തിനെ ഇടിച്ചതാണ് അപകട കാരണം. എന്ജിന് പാളത്തില്‍ നിന്ന് തെന്നിമാറി. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്താണ് സംഭവം. അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ – നിലമ്പൂര്‍, നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി. രാജ റാണി എക്സ്പ്രസ് 2 മണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടൂ. ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് റെയില്‍വെ അറിയിച്ചു. .ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകട നടന്നത്. ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്.
Trending
- വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന് അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവ്
- വാര്‍ത്തയുടെ ഉറവിടം തേടിയുള്ള പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി
- സമ്പന്ന പൈതൃകം ആഘോഷിച്ച് മുഹറഖ് നൈറ്റ്സ് സമാപിച്ചു
- KSCA-യുടെ മന്നം ജയന്തിയും, പുതുവത്സരാഘോഷവും
- ‘ഇത് എന്റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ച് ദിവസങ്ങൾ മാത്രം’; എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ
- പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
- ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചനം നേടി