
മനാമ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്കായി ഇ-സേവനങ്ങൾ വഴിയും സ്വകാര്യ കേന്ദ്രങ്ങൾ വഴിയും സൗകര്യങ്ങൾ നൽകുന്നത് തുടരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2022-ൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയും ഇ-ട്രാഫിക് ആപ്പ് വഴിയും 35 സേവനങ്ങളിലായി 8,88,000-ലധികം ഇ-സേവനങ്ങൾ കൈകാര്യം ചെയ്തു. ചെറിയ അപകടങ്ങളിൽ 80 ശതമാനവും ആപ്ലിക്കേഷൻ വഴിയാണ് കൈകാര്യം ചെയ്തതെന്ന് ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പറഞ്ഞു. സ്വകാര്യ സാങ്കേതിക പരീക്ഷാ കേന്ദ്രങ്ങളിൽ 1,66,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


