തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ കുഞ്ഞനന്തൻ അന്തരിച്ചു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടി.പി കേസിലെ 13ാം പ്രതിയായ പികെ കുഞ്ഞനന്തനെ 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ വിചാരണ കോടതി ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാളെ പാനൂർ ഏരിയാ കമ്മിറ്റി ഓഫീസ്, പാറാട് എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്കാരം നടക്കുക.
Trending
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി
- മഹാകുംഭമേളയില്‍ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
- പത്തനംതിട്ടയിലെ മര്‍ദനം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
- ഗാസയെ കടല്‍ത്തീര സുഖവാസകേന്ദ്രമാക്കി മാറ്റും- ട്രംപ്
- പകുതി വിലയ്ക്ക് സ്കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി
- സ്വര്‍ണവില; 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്