കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി കെ.കെ.രമ. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തതായി ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ആരാണ് വിയർക്കാൻ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാൻ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തൻ മരിച്ചപ്പോൾ കാണാൻ പോകാൻ കോവിഡ് പ്രശ്നമില്ലായിരുന്നു. പിണറായിയുടെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും അവർ പറഞ്ഞു. വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രൻ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയിൽ തെരഞ്ഞെടുപ്പ് കാലത്ത് വീടുകൾ കയറി പ്രചാരണം നടത്തിയത് എന്നും രമ ആരോപിച്ചു.