മാനന്തവാടി: വയനാട്ടിൽ വിനോദയാത്രയ്ക്കെത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി ടോറസ് ലോറിയിലിടിച്ച് രണ്ട് മരണം. മാനന്തവാടി-കൽപ്പറ്റ സംസ്ഥാനപാതയിലെ പച്ചിലക്കാട് ടൗണിലാണ് സംഭവം. മാട്ടൂൽ സ്വദേശികളായ മുനവീർ, അഫ്രീദ് പള്ളിപ്പുര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം.യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ എതിർദിശയിൽ നിയന്ത്രണംവിട്ടെത്തി ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. മാനന്തവാടിയിലേക്ക് പോകുകയായിരുന്നു ലോറി.കണ്ണൂരിൽ നിന്നാണ് യുവാക്കൾ എത്തിയത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് പോകുകയായിരുന്നുവെന്നും കാർ തെറ്റായ ദിശയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നാമതൊരു യുവാവിന് കൂടി സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി