മനാമ: ബഹ്റൈനിലെ ടുഗെതർ വീ കെയർ ക്യാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെ ഫുഡ് കിറ്റ് വിതരണം നടത്തി. ഉമ്മ ഹസം റീപനേഷ്യയിൽ വച്ച് നടത്തിയ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ടുഗതർ വീ കെയർ മാനേജിംഗ് ഡയറക്ടർ ആന്റണി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
കന്നട സംഘ ബഹറൈൻ, കെഎംസിസി, സമസ്ത ബഹ്റൈൻ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, യൂത്ത് ഇന്ത്യ ബഹ്റൈൻ, ഇന്ത്യൻ ക്ലബ്ബ്, കേരളീയ സമാജം, ബി കെ എസ് എഫ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, നേപ്പാൾ ക്ലബ്ബ്, ബംഗ്ലാദേശ് ക്ലബ്ബ്, റോട്ടറി ക്ലബ് ഓഫ് സീഫ് ബഹറൈൻ, ഫിലിപ്പീൻസ് ക്ലബ്ബ്, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, ഐസിഎഫ് ബഹറൈൻ തുടങ്ങി ഇരുപതോളം സംഘടനകൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്തു.
കൂടുതൽ ചിത്രങ്ങൾ കാണാം……