കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു പേര് അടങ്ങുന്ന കുടുംബം പാപ്പിനിശ്ശേരിയില്‍ താമസിച്ചു വരികയായിരുന്നു.
