റിപ്പോർട്ട് : സുജീഷ് ലാൽ
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ അറഫ ഹോസ്പിറ്റലിലിന് സമീപം നിർത്തി ഇട്ടിരുന്ന മരുതിക്കാറിൽ ടിപ്പർ ലോറി ഇടിച്ചു അപകടം. ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്ത് എടുത്തത്.
അഞ്ചൽ സ്വദേശിയായ ടിപ്പർ ഡ്രൈവർ അനിൽ കുമാർ, മാരുതി കാറിലെ യാത്രക്കാരായ വളവുപച്ച സ്വദേശികളായ നസീർ,ഭാര്യ സീനത്ത് എന്നിവർ കടയ്ക്കൽ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.

സീനത്തിനെ തുടർ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.
അറഫ ഹോസ്പിറ്റലിനു മുകളിഭാഗത്തു വച്ചുതന്നെ ടിപ്പർ എതിർ ട്രാക്കിൽ കൂടി വന്ന് മാരുതിക്കാറിനെ ഇടിച്ച് കുറച്ചു ദൂരം പോയതിനു ശേഷം പോസ്റ്റിൽ ഇടിച്ച് കയറി അപ്പോൾ തന്നെ നാട്ടുകാർ രക്ഷപ്രവർത്തനം ഏറ്റെടുത്തു.

നസീറിനെ ആദ്യം തന്നെ പുറത്ത് എടുത്തെങ്കിലും മുൻസീറ്റിൽ ഉണ്ടായിരുന്ന സീനത്തിനെ വളരെ പണിപ്പെട്ടാണ് പുറത്തെടുത്തത്, ഫയർ ഫോഴ്സും പോലീസും സഹായത്തിനെത്തി കട്ടർ ഉപയോഗിച്ച് ഡോർ പൊളിച്ചു.

ടിപ്പർ ഡ്രൈവർ അനിൽകുമാറിന് ശാരീരിക ആസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടർന്ന് ടിപ്പർ ലോറി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
