പത്തനംതിട്ട: റോഡ് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ടയിലെ റാന്നിയിൽ നാട്ടുകാർ ഇടപെട്ട് ഇരുമ്പ് കമ്പിക്ക് പകരം മരവടികൾ ഉപയോഗിച്ചുള്ള കോൺക്രീറ്റിംഗ് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റ് കഷണങ്ങളിലാണ് കമ്പിക്ക് പകരം മരം ഉപയോഗിച്ചത്.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിക്കുന്നത്. പ്ലെയിൻ സിമന്റ് കോൺക്രീറ്റാണ് കരാറിൽ പറഞ്ഞതെന്ന് റീ ബിൽഡ് എൻജിനീയർ പറഞ്ഞു. ഒന്നരക്കോടിയോളം രൂപ മുടക്കി നിർമിച്ച റോഡ് നിർമ്മാണമാണ് അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്ത് ദുർബലപ്പെടുത്തിയത്.