ദുബായ്: ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യുഎഇ നിവാസികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ട് ലുലു ഹൈപ്പർമാർക്കറ്റ് 200 ലധികം ഉൽപ്പന്നങ്ങളിൽ ‘പ്രൈസ് ലോക്ക്’ കാമ്പെയ്ൻ പ്രഖ്യാപിച്ചു.
‘പ്രൈസ് ലോക്ക്’ കാമ്പയിനിലൂടെ 2023 അവസാനം വരെ രാജ്യത്തെ എല്ലാ ലുലു സ്റ്റോറുകളിലും അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കില്ല. ആഗോള വിലക്കയറ്റത്തെ നേരിടാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് നൂതനമായ ‘പ്രൈസ് ലോക്ക്’ പദ്ധതി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ദുബായ് ഡയറക്ടർ സലിം എം.എ പറഞ്ഞു.
ദൈനംദിന ഉൽപ്പന്നങ്ങളുടെ എല്ലാ ഇൻ-സ്റ്റോർ വാങ്ങലുകൾക്കും ഈ കാമ്പെയ്ൻ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.