കോട്ടയം: ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍. 19 കാരനായ അമല്‍ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് . വീട്ടിലെ കിടപ്പുമുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് അമൽ ജയരാജിനുള്ളത്.


