
കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴയില്‍ കടുവകള്‍ ജനവാസ മേഖലയിലെത്തി. പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
വാഴത്തോട്ടത്തില്‍ കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പുല്ലരിയാന്‍ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇവിടെ പട്രോളിംഗ് നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.
