കൽപ്പറ്റ ∙ വയനാട് കൽപ്പറ്റ മേപ്പാടിക്കു സമീപം കോഴിക്കൂട്ടിൽ പുലി കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. മുപ്പൈനാട് കാടാശേരിയിൽ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണു പുലി കയറിയത്. കൂട്ടിനുള്ളിൽനിന്നും ശബ്ദം കേട്ടതിനെ തുടർന്നു ഹംസ നോക്കിയപ്പോഴാണു പുലിയെ കണ്ടത്. തുടർന്നു വാതിൽ അടച്ചു നാട്ടുകാരെ വിവരമറിയിച്ചു. വനപാലകർ സ്ഥലത്തെത്തി പുലർച്ചെ നാലു മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പുലിയുടെ ആരോഗ്യനില ഉൾപ്പടെ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. പ്രദേശത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി