മാനന്തവാടി: വയനാട് കേണിച്ചിറയില്‍ വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ രാത്രിയും ഇന്ന് പുലർച്ചെയുമായി കടുവ മൂന്ന് പശുക്കളെ കൊന്നു.
തോല്‍പ്പെട്ടി 17 എന്ന കടുവയാണ് നാട്ടിലിറങ്ങിയത്. ഇന്നലെ രാത്രി ആദ്യം പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേല്‍ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കല്‍ ബെന്നിയുടെ രണ്ടു പശുക്കളെ പുലര്‍ച്ചെയോടെയും കൊന്നു.
ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.