കൊച്ചി: നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള് അറസ്റ്റില്‍. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടില്‍ വിമല്‍ അതിക്രമിച്ചു കയറിയത്. ഇതിനു ശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമല്‍. അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു. അങ്കമാലിയില്‍ നിന്ന് ഓട്ടോ വിളിച്ചായിരുന്നു ഇയാള്‍ ദിലീപിന്റെ വീട്ടില്‍ എത്തിയത്. അതേ ഓട്ടോയില്‍ തന്നെയാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇതേതുടര്‍ന്നാണ് ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
