മനാമ: തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളുമായി നടത്തിയ സംഗമം കൂട്ടായ്മയിലെ അംഗങ്ങൾക്ക് നവ്യനുഭവം ആയിരുന്നു. പ്രശസ്ത ഫോട്ടോ ഗ്രാഫർ റഷീദ് കുഞ്ഞോളിന്റെ ഫോട്ടോ ഗ്രാഫി പ്രദർശനം വികെ സുകുമാരൻ, അബൂബക്കർ സഖാഫി എന്നിവർ ചേർന്ന് നിർവഹിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി.
മാഹിർ ചെറുതുരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ റഷീദ് ആറ്റൂർ സ്വാഗതം ആശംസിച്ചു. റഷീദ് കുഞ്ഞോൾ ഉൽഘാടനം നിർവഹിച്ചു. കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട് അസീസ് പള്ളം അവതരിപ്പിച്ചു. കണക്ക് വിവരങ്ങൾ സുലൈമാൻ ആറ്റൂർ അവതരിപ്പിച്ചു. ആലികൊയ, അബ്ദുൽ അസീസ് ഒന്നാം മൈൽ, സുകുമാരൻ വികെ, സിദ്ധീഖ് ഒന്നാം മൈൽ, ലത്തീഫ് ആലിക്കൽ, സന്തോഷ് വികെ, ലത്തീഫ് മുള്ളൂർക്കര, ഷിബു ചെറുതുരുത്തി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹനീഫ ആറ്റൂർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. സംഗമത്തിന് മുസ്തഫ ഓങ്ങല്ലൂർ നന്ദി പ്രകാശിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള കമ്മിറ്റിയെ സംഗമത്തിൽ തിരഞ്ഞെടുത്തു.
രക്ഷാധികാരികൾ: അജിത് ആറ്റൂർ, മുഹമ്മദ് കുട്ടി പൂളക്കൽ, അലി നെടുമ്പുര, അബൂബക്കർ വാഴാലിപ്പാടം, പ്രസിഡന്റ് അബ്ദുള്ള ഒന്നാം മൈൽ, ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ, ട്രഷറർ അസീസ് പള്ളം, ഓർഗനൈസിംഗ് സെക്രട്ടറി ഹനീഫ ആറ്റൂർ, വൈസ് പ്രസിഡന്റ് ബഷീർ കളത്തിൽ, സാദിക്ക് വെട്ടിക്കാട്ടിരി, അബ്ദുൽ അസീസ് സിഎം, ജോയിന്റ് സെക്രട്ടറി സിജിത്ത് കുട്ടൻ ആറ്റൂർ, സുലൈമാൻ ആറ്റൂർ, അബ്ദുൽ സലാം ദേശ മംഗലം.
ബഹ്റൈനിൽ ജോലി ചെയ്യുന്ന ചേലക്കര മണ്ഡലത്തിലെ നിവാസികൾക്ക് ഈ ക്കൂട്ടയ്മയിൽ അംഗങ്ങളാവാൻ റഷീദ് ആറ്റൂർ – 34164333, അസീസ് പള്ളം – 33629742, ഷിബു ചെറുതുരുത്തി – 33302709 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.