മനാമ: ശസ്ത്രക്രിയക്കിടെ യുവാവ് മരണപ്പെട്ട സംഭവത്തിൽ രണ്ടു ഡോക്ടർമാരെ ബഹ്റൈനിലെ അഞ്ചാം ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവിന് വിധിച്ചു. അറബ് പൗരന്മാരായ ഡോക്ടർമാരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ചികിത്സാ പിഴവാണ് യുവാവിന്റെ മരണത്തിന് കാരണമായെതെന്നാണ് കണ്ടെത്തൽ. ശിക്ഷ താൽക്കാലികമായി നിർത്തിവെക്കാൻ 500 ദിനാർ അടക്കാനും കോടതി നിർദേശിച്ചു.
മരണപ്പെട്ടയാളുടെ പിതാവാണ് ചികിത്സാ പിഴവിനെക്കുറിച്ച് പരാതി നൽകിയത്. ശസ്ത്രക്രിയയിലുണ്ടായ ശ്രദ്ധക്കുറവാണ് രോഗി മരണപ്പെടാൻ കാരണമെന്ന് സാക്ഷികളെയും രോഗിയുടെ പിതാവിനെയും ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. രാജ്യത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.