മനാമ: ബഹ്റൈനിലെ പൊതു നിര ത്തിൽ വച്ച് ബലം പ്രയോഗിച്ച് വാലറ്റും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി മൂന്ന് പേർക്ക് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. രണ്ട് ബഹ്റൈനികളും ഒരു അറബ് വംശജനുമാണ് പ്രതികൾ. ശിക്ഷ അനുഭവിച്ചതിന് ശേഷം അറബ് പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
നമ്പർ പ്ലേറ്റ് മറച്ച കാറിൽ എത്തിയ മൂന്നു പ്രതികളും ഏഷ്യൻ പൗരൻമാരായ രണ്ടുപേരുടെ പക്കൽ നിന്നും ബലമായി അവരുടെ വാലറ്റും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. ബന്ധപ്പെട്ട അതോറിറ്റി സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തുകയും മൂന്നു പേരെയും പിടികൂടുകയുമായിരുന്നു.