ന്യൂഡൽഹി : ലോക്ഡൗണിൽ ജോലി നഷ്ടമായവർക്ക് കൈത്താങ്ങായി മോദി സർക്കാർ .ജോലി നഷ്ടമായവർക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നൽകാനാണ് തീരുമാനം . അടൽ ബീമ വ്യക്തി കല്യാൺ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക.
നേരത്തെ 25 ശതമാനം തുക മാത്രമാണ് ഇത്തരത്തിൽ നൽകിയിരുന്നത് . അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന എന്ന പദ്ധതി പ്രകാരം ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലിചെയ്ത ഇഎസ്ഐ അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്പ്പറേഷന് തൊഴിലില്ലായ്മ ധന സഹായം നല്‍കും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.ഇഎസ്ഐസിയുടെ അടൽ ഇൻഷുറൻസ് പേഴ്സൺ വെൽഫെയർ സ്കീമിനായി രജിസ്റ്റർ ചെയ്യണം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിച്ച് ഇതിനായി അപേക്ഷിക്കാം.