മനാമ: ആളുകളിൽ നിന്ന് പണം തട്ടിപ്പ് നടത്താൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റു ചെയ്തതായി അഴിമതി വിരുദ്ധ സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ഡയറക്ടർ ജനറൽ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയും ബാങ്ക് ജീവനക്കാരാണെന്ന് നടിച്ച് ആളുകളെ വിളിക്കുകയും ക്യാഷ് പ്രൈസ് നേടിയെന്ന് അവരെ ബോധ്യപ്പെടുത്തി അവരുടെ വ്യക്തിഗത, ബാങ്ക് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു. നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


