
മനാമ: ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി തെരുവിൽ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ നോർത്തേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്ന എല്ലാവർക്കും എതിരെ നടപടി തുടരുമെന്നും പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തുടനീളം വർദ്ധിച്ചു വരുന്ന യാചകർ പൗരന്മാർക്കും താമസക്കാർക്കും അസൗകര്യമായി മാറിയിട്ടുണ്ട്. രാജ്യത്ത് ഭിക്ഷാടനം നിയമപരമായി നിരോധിച്ചിട്ടുണ്ട്. കുറ്റവാളികൾക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.
“ദാർ അൽ കരാമ” യാചകരെയും ഭവനരഹിതരെയും പരിചരിക്കുന്നു. സാമൂഹ്യക്ഷേമ വകുപ്പിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സർക്കാർ സാമൂഹിക സ്ഥാപനമാണിത്. ആദ്യമായി യാചകർക്കും ഭവനരഹിതർക്കും വേണ്ടി പരിചരണവും വ്യത്യസ്ത സേവനങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്.
