ബാലരാമപുരം: ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര് കിണറ്റില് വീണു. ഒരാള് സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂര് തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒന്പത് മണിയോടെയാണ് സംഭവം. പൂവാര് സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര് സ്വദേശികളായ മഹേഷ്, അരുണ്സിങ് എന്നിവരാണ് മറ്റു രണ്ടുപേര്.
ബാലരാമപുരം ഐത്തിയൂര് തെങ്കറക്കോണത്തിനു സമീപം ആള്പ്പാര്പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്കരയിലാണ് മൂന്നുപേരും ഒരുമിച്ചു മദ്യപിച്ചത്. ഇവര് മൂന്നു പേരും മദ്യപിക്കുന്നത് അയല്വാസികളുടെ ശ്രദ്ധയില്പ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പൈട്ടന്നു കേള്ക്കാതായതോടെയാണ് അയല്വാസികള് ശ്രദ്ധിച്ചത്.
ഉടനെ ഇവര് ബാലരാമപുരം പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിന്കര അഗ്നിരക്ഷാസേനാ അംഗങ്ങള് മൂന്നുപേരെയും കിണറ്റില്നിന്നു കരയില് കയറ്റി. എന്നാല്, സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുണ്സിങ്ങിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി