കൊച്ചി: കൊച്ചി മെട്രോ യാര്‍ഡില്‍ അതിക്രമിച്ച് കയറി ബോഗിയില്‍ ഭീഷണിസന്ദേശം എഴുതിയത് രണ്ടുപേരാണെന്ന് പൊലീസ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നായിരുന്നു സംഭവം. ബോട്ടില്‍ സ്പ്രേ ഉപയോഗിച്ചായിരുന്നു ഭീഷണിസന്ദേശങ്ങള്‍ എഴുതിയിരുന്നത്. ‘സ്ഫോടനം, ആദ്യത്തേത് കൊച്ചിയില്‍’ എന്നായിരുന്നു ട്രെയിന്റെ ബോഗിയില്‍ എഴുതിയിരുന്നത്.
ഇവരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 27ന് രാവിലെ തന്നെ യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതീവരഹസ്യമായാണ് അന്വേഷണം മുന്നോട്ടു പോയത്.
യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ‘പമ്പ’ എന്നു പേരുള്ള മെട്രോ ബോഗിയിലാണ് ഭീഷണിസന്ദേശം എഴുതിയിരുന്നത്. കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
