തിരുവനന്തപുരം: കെ റയിൽ സിൽവർലൈൻ, കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. പ്രളയങ്ങളിലൂടെ പ്രകൃതിമുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് കൊള്ളമുതലിന്റെ താല്പര്യം മാത്രം മുൻ നിർത്തിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസഥാന കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. സമിതി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ എങ്കിലും പദ്ധതിക്കുവേണ്ടി ചെലവാകുമെന്നും, കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ അഭിപ്രായപ്പെട്ടു.
സംസ്ഥാന കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി കെ ശൈവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം), കെ സുരേന്ദ്രൻ (ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ), എം കെ മുനീർ എം എൽ എ, കൊടിക്കുന്നിൽ സുരേഷ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ കെ രമ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ,
എൻ എ നെല്ലിക്കുന്ന് എംഎൽഎ, കുറുക്കോളി മൊയ്ദീൻ എംഎൽഎ, കെ പി എ മജീദ് എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, അഡ്വ. എ എൻ രാജൻബാബു (മുൻ എംഎൽഎ ), കുട്ടി അഹമ്മദ് കുട്ടി (മുൻ മന്ത്രി ) സി ആർ നീലകണ്ഠൻ, ജോസഫ് എം പുതുശ്ശേരി (മുൻ എംഎൽഎ), അഡ്വ. തമ്പാൻ തോമസ്, പ്രൊഫ. കുസുമം ജോസഫ്(എൻഎപിഎം), മിർസാദ് റഹ്മാൻ (വെൽഫെയർ പാർട്ടി)
മിനി കെ ഫിലിപ് (എസ്സ് യു സി ഐ (കമ്മ്യൂണിസ്റ്റ് ), എം കെ ദാസൻ (സിപിഐ എംഎൽ (റെഡ് സ്റ്റാർ), ജോൺ പെരുവന്താനം, ഡോ.ആസാദ്, ജി ദേവരാജൻ (ഫോർവേഡ് ബ്ലോക്ക് ) ബാലകൃഷ്ണപിള്ള (ആർഎംപിഐ ), ഗ്ലേവിയസ് അലക്സാണ്ടർ (സംസ്ഥാന പ്രസിഡന്റ്, സ്വരാജ് ഇന്ത്യ പാർട്ടി), എം ഷാജർഖാൻ (ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ),
സംസ്ഥാന കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ് രാജീവൻ, ടി ടി ഇസ്മയിൽ (വൈസ് ചെയർമാൻ, സംസ്ഥാന സമിതി ), ചാക്കോച്ചൻ മണലേൽ (വൈസ് ചെയർമാൻ, സംസ്ഥാന സമിതി ), ഹനീഫ നെല്ലിക്കുന്ന് (കാസർഗോഡ് ജില്ലാ ചെയർമാൻ), ബദറുദ്ദീൻ മാടായി (കണ്ണൂർജില്ലാ ചെയർമാൻ), അഡ്വ. അബൂബക്കർ ചേങ്ങാട് (മലപ്പുറം ജില്ലാ ചെയർമാൻ), ശിവദാസ് മഠത്തിൽ (തൃശ്ശൂർ ജില്ലാ ചെയർമാൻ), വിനു കുര്യാക്കോസ് (എറണാകുളം ജില്ലാ ചെയർമാൻ), ബാബു കുട്ടൻചിറ (കോട്ടയം ജില്ലാ ചെയർമാൻ), മുരുകേഷ് നടയ്ക്കൽ (പത്തനംതിട്ട ജില്ലാ കൺവീനർ), എ ജയിംസ് (കൊല്ലം ജില്ലാ ചെയർമാൻ), രാമചന്ദ്രൻ കരവാരം (തിരുവനന്തപുരം ജില്ലാ ചെയർമാൻ) തുടങ്ങിയ രാഷ്ട്രീയ സമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. രാവിലെ ആശാൻ സ്ക്വയറിൽ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ എല്ലാ ജില്ലകളിൽ നിന്നുമായി ആയിരങ്ങൾ അണിനിരന്നു.