അജ്മാന്: യുഎഇ വിട്ട് ആറു മാസത്തില്‍ കൂടുതല്‍ മറ്റുരാജ്യങ്ങളില്‍ താമസിച്ചവര്‍ക്ക് തിരിച്ചു ചെല്ലാം. ഇവര്‍ക്ക് മാര്‍ച്ച് 31 ആണ് സമയപരിധി നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യാ എക്സ്പ്രസും ഫ്ളൈദുബൈയും അവരുടെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് സ്ഥിരം താമസമുള്ള വിദേശി കാര്യ വകുപ്പ് ഡയറക്ടറേറ്റിന്റെ അനുമതി വേണം.


