ന്യൂഡൽഹി: ശരിയായ വിവരങ്ങൾ മറച്ച് വയ്ച്ച് ഇനി സ്ത്രീകളേ വിവാഹം ചെയ്താൽ 10 കൊല്ലം ജയിലിൽ കണ്ടിനമായ തടവിൽ കിടക്കാം. രാജ്യത്ത് സ്ത്രീകൾക്കെതിരായ വിവാഹ തട്ടിപ്പുകൾക്ക് ഇനി 10 കൊല്ലം തടവ്. മാത്രമല്ല ജാമ്യം കിട്ടില്ല. വിചാരണ വരെയും ജയിലിൽ പിടിച്ചിടുകയും ചെയ്യും പാർലിമെന്റിൽ അവതരിപ്പിച്ച് ദി ഭാരതീയ ന്യായ സംഹിത 2023 നിയമം കേന്ദ്ര സർക്കാർ രാജ്യത്തേ ഒന്നേകാൽ നൂറ്റാണ്ടായ ക്രിമിനൽ നിയമങ്ങളാണ് മാറ്റുന്നത്. ഐ.പി സിക്ക് പകരം ഇനി ദി ഭാരതീയ ന്യായ സംഹിത 2023 ആയിരിക്കും.
സ്ത്രീകൾക്ക് ചരിത്രത്തിൽ ആദ്യമായാണ് വിവാഹ തട്ടിപ്പിനെതിരേ ഒരു ശിക്ഷാ നിയമം വരുന്നത്. വ്യാജ വാഗ്ദാനങ്ങൾ നൽകി വിവാഹം ചെയ്യുന്നതും കുറ്റകരമാണ്. പുരുഷൻ തന്റെ സ്വന്തം ജോലി മറച്ച് വയ്ക്കുക, കള്ളം പറയുക, വ്യക്തിത്വം മറച്ചുവയ്ക്കുക, ഇത്തരം കാര്യങ്ങളിൽ വിവാഹം ചെയ്ത് ആ സ്ത്രീയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ 10 കൊല്ലമായിരിക്കും തടവ്. കള്ളം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യുകയോ വിവാഹം നടത്തുകയോ ചെയ്താൽ കേസില്ല. എന്നാൽ വിവാഹം നറ്റന്ന ശേഷം ആ സ്ത്രീയുമായി ലൈംഗീക ബന്ധം ഒരു പ്രാവശ്യം എങ്കിലും നടന്നാൽ ഈ വകുപ്പ് അനുസരിച്ച് കുറ്റകൃത്യമായി റിമാന്റ് പ്രതിയാക്കി ജയിലിലും പിന്നീട് 10 കൊല്ലം ശിക്ഷയും ഉണ്ടാകും. വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർ നമ്മുടെ രാജ്യത്ത് സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നും വാഗ്ദാനം ചെയ്യുന്ന സമയത്ത് പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നുവെങ്കിൽ അത് കുറ്റകരമാണെന്നും പുതിയ ബില്ലിനേ സപ്പോർട്ട് ചെയ്ത് മുതിർന്ന ക്രിമിനൽ അഭിഭാഷകയായ ശിൽപി ജെയിൻ പറഞ്ഞു.