കോട്ടയം: എല്‍ഡിഎഫ് നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പുതുപ്പള്ളി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ മത്സരത്തെ അതിന്റെ ഗൗരവത്തില്‍ത്തന്നെ കാണും. ഇത് പുതിയ തിരഞ്ഞെടുപ്പാണ്. ജനങ്ങള്‍ തീരുമാനിക്കും. അപ്പന് മരിച്ചിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. ചടങ്ങുകള്‍ ഇന്നും നടക്കുകയാണ്. നമ്മെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നു എന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എല്ലാവര്ക്കും അവരവരുടെതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. അക്കാര്യത്തിലൊന്നും പ്രതികരിക്കാനില്ല. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെ-ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി. തോമസിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ചലനങ്ങള്‍ ഊര്‍ജസ്വലമായി. 2021-ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും ജെയ്ക് തന്നെയായിരുന്നു ഇടതു സ്ഥാനാര്‍ഥി. അന്ന് 9044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. പുതുപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് ജെയ്ക് ഇത് മൂന്നാംതവണയാണ് മത്സരിക്കുന്നത്.
Trending
- രാസലഹരി വില്‍പ്പന: രണ്ടു ടാന്‍സാനിയന്‍ പൗരരെ പഞ്ചാബില്‍നിന്ന് കേരള പോലീസ് പിടികൂടി
- ബഹ്റൈന്‍ നേവല്‍ ഫോഴ്സ് സുഹൂര്‍ വിരുന്ന് നടത്തി
- കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില്‍ വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്‍ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ