കൊല്‍ക്കത്ത: പ്രധാനമന്ത്രി എന്ന നിലയിലെ നരേന്ദ്ര മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ഇത്തവണത്തേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബെഹളയില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. പ്രതിപക്ഷ സഖ്യമായ ; ഉടനെ തന്നെ അധികാരത്തിലെത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു. മോദിജിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിലെ അവസാന പ്രസംഗമായിരിക്കും. സഖ്യം രാജ്യത്തുടനീളമുള്ള ബി.ജെ.പിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും മമത പറഞ്ഞു.
ബംഗാളിന് രാഷ്ട്രീയ സ്ഥാനമല്ല, ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കലാണ് ആഗ്രഹമെന്നും താന്‍ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പുലര്‍ത്തുന്നില്ലെന്നും മമത സൂചിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ നിരവധി അഴിമതിയാരോപണങ്ങളുണ്ടെന്നും മമത പറഞ്ഞു.
ബംഗാളില്‍ ചില അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാലും കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. റാഫേല്‍ അഴിമതിയും 2000ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു മമത പറഞ്ഞു.