കണ്ണൂർ: കോവിഡ് കാലത്ത് പി പി ഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബഷീറാണ് പിടിയിലായത്. പയ്യോളിയിലെ ഹോം അപ്ലയൻസ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് മോഷണം നടന്നത്.
ഗുഡ് വെ ഹോം അപ്ലയൻസിൽ നിന്ന് 30,000 രൂപയും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് മോഷണം പോയത്. ആളെ തിരിച്ചറിയാതിരിക്കാനാണ് മുബഷീർ പി.പി ഇ കിറ്റ് ധരിച്ചത്. പയ്യോളിയിലും കൊയിലാണ്ടിയിലും സമീപകാലത്തെ നിരവധി മോഷണങ്ങളിൽ പ്രതിയാണ് മുബഷീർ. കോവിഡ് കാലത്ത് ആയിരുന്നു ഇയാൾ കൂടുതലായി മോഷണം നടത്തിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
പയ്യോളിയിലെ കടയ്ക്ക് പുറമേ തച്ചൻകുന്നിലെ കടകളിലും ഇയാൾ കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് പയ്യോളി പൊലീസ് നടത്തിയ അന്വേഷണം മുബഷീറിൽ എത്തുകയായിരുന്നു.ഏറ്റവും പറ്റിയ സമയം കണ്ടെത്തിയാൽ പി പി ഇ കിറ്റും മാസ്കും ധരിച്ചെത്തി മോഷ്ടിക്കും. എന്തും മോഷ്ടിക്കുമെങ്കിലും കൂടുതൽ താല്പര്യം പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആണെന്ന് പൊലീസ് പറയുന്നു. സി സി ടി വിയിൽ തിരിച്ചറിയാതിരിക്കാനും അസമയത്ത് മറ്റുള്ളവർ സംശയിക്കാതിരിക്കാനുമാണ് മുബഷീർ പി പി ഇ കിറ്റ് ധരിക്കാറുള്ളത്. പ്രതിയെ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.