
സന: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ മലയാള മാധ്യമങ്ങളെ വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും മാധ്യമങ്ങള്‍ നിമിഷ പ്രിയയെ കുറ്റവാളിയാക്കുന്നതിന് പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
ഫൈസല്‍ നിയാസ് എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റും ഇതിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷ പ്രിയ കുറ്റക്കാരിയല്ലെന്ന് വരുത്താനായി മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നതാണ് തലാലിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നതെന്നാണ് ഫൈസല്‍ നിയാസിന്റെ പോസ്റ്റില്‍ പറയുന്നത്. അറബിയിലും മലയാളത്തിലും ആണ് ഇത്തവണ ഫെയ്സ്ബുക്കില്‍ തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരിച്ചിരിക്കുന്നത്. മലയാള മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടും ഒപ്പമുണ്ട്.
അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇതുവരെ ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവള് നടത്തിയ അതിക്രമവും, ക്രൂരവും, മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം ഇവര്‍ അകറ്റുകയും ഒതുക്കുകയും ചെയ്യുന്നു.
ഞങ്ങള്‍ പൊതുജനങ്ങളെ പറഞ്ഞു കൊടുക്കുന്നു:
ഇന്ത്യന്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ചും, അതിനാല്‍ ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാകുന്നു കുറ്റവാളിക്കെതിരെയുള്ള വിധിയാകുന്ന ഖത്തല്‍ശിക്ഷ നടപ്പാക്കപ്പെടണം എന്നത് ഞങ്ങളുടെ അവകാശമാണ്.
അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്സ്ബുക്ക് രണ്ടാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞങ്ങൾ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായി പോലും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല.
ഇത് വരെ നമ്മുക്ക് മാധ്യമങ്ങളിലൂടെ മാത്രമേ അറിയാവുന്നതായും ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കളികളും മാത്രമാണെന്നും വ്യക്തമാക്കുന്നു.
ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ് – ഞങ്ങൾ കുടുതൽ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്.
