തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭൗതികശരീരം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോയി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതല്‍ കെ.പി.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനം. സംസ്കാരം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍.
തെന്നലയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. അറിയിച്ചു.
മൂന്നു തവണ രാജ്യസഭാംഗവും രണ്ടു തവണ നിയമസഭാംഗവുമായിരുന്നു. രണ്ടു തവണ കെ.പി.സി.സി. പ്രസിഡന്റ് പദവിയും വഹിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസ് നേതാവായാണ് അറിയപ്പെടുന്നത്.
1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍. ഗോവിന്ദപ്പിള്ളയുടെയും ഈശ്വരിയമ്മയുയെയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എം.ജി. കോളജില്‍നിന്ന് ബി.എസ്സി. ബിരുദം നേടി. കോണ്‍ഗ്രസ് ശൂരനാട് വാര്‍ഡ് കമ്മിറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മിറ്റി അദ്ധ്യക്ഷനും കൊല്ലം ഡി.സി.സി. ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചു വര്‍ഷത്തോളം കൊല്ലം ഡി.സി.സി. അദ്ധ്യക്ഷനുമായി. ദീര്‍ഘകാലം കെ.പി.സി.സി. സെക്രട്ടറിയായിരുന്ന അദ്ദേഹം 1998ലും 2004ലും കെ.പി.സി.സി. അദ്ധ്യക്ഷനുമായി. ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. അടൂര്‍ മണ്ഡലത്തില്‍നിന്ന് 1977ലും 1982ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 80, 87 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സതീദേവി. മകള്‍: നീത. മരുമകന്: ഡോ. രാജേന്ദ്രന് നായര്‍.
Trending
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി

