ഇടുക്കി : ഗര്‍ഭിണിയായ കോവിഡ് ബാധിതയെ ശസ്ത്രക്രിയ നടത്തി ആണ്‍കുഞ്ഞിനെ പുറത്തെടുത്തു.ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയ വണ്ടിപ്പെരിയാര്‍ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്.ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന പോസിറ്റിവാെണന്ന ഫലവുമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമാതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാല്‍ ആരും സ്വീകരിക്കില്ല.ശസ്ത്രക്രിയ മാറ്റിെവക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേല്‍, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.ഇതിന് ശേഷം മൂന്ന് ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 24 പേര് സ്വയം ക്വാറന്റീലായി. തുടര്‍ന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോള്‍ 24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റിവായി.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്