ഇടുക്കി; പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന നഗരത്തിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാറിനെ (27) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവമുണ്ടായത്.വൈകിട്ട് 4.30 പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കൺപുരികത്തിന് ഉൾപ്പടെ മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്.
പ്രണയഭ്യർത്ഥന നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Trending
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍