കൊച്ചി: വടക്കൻ പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തി യുവാവ്. പിതൃസഹോദിയായ ലീലയെ വീട്ടിൽ നിന്നും പുറത്താക്കുന്നതിന്റെ ഭാഗമായിട്ടിരുന്നു യുവാവിന്റെ പരാക്രമം. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയ 56കാരിയായ ലീല തിരിച്ചു വന്നപ്പോൾ വീടിരുന്ന സ്ഥാനത്ത് മൺകൂബാരമായിരുന്നു ഉണ്ടായിരുന്നത്. അവിവാഹിതയായ ലീല സഹോദര പുത്രൻ രമേഷും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി രമേഷും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലീല പറയുന്നു. വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ലീലയോട് രമേഷ് പല പ്രാവശ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയില്ലെന്ന് ലീല വ്യക്തമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രമേഷിന്റെ ഈ ക്രൂരത. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷം തുടര്‍നടപടി സ്വീകരിക്കാനാണേ് പൊലീസിന്റെ തീരുമാനം.
Trending
- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍