മലപ്പുറം: വിശന്നുവലഞ്ഞ യുവാവ് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ചു. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ദാരുണ സംഭവം അരങ്ങേറിയത്. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവർ ചോദിച്ചപ്പോൾ വിശന്നിട്ടാണെന്നായിരുന്നു യുവാവിന്റെ മറുപടി. രണ്ട ദിവസമായിട്ട് ഭക്ഷണം കഴിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിന് ഭക്ഷണം വാങ്ങി നൽകുകയായിരുന്നു.വിശക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിൽ ആരെങ്കിലും ഭക്ഷണം വാങ്ങി നൽകിയേനെയെന്നും എന്തിനാണ് യുവാവ് ഇത്തരത്തിൽ ചെയ്തതെന്ന് അറിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. ഇയാൾ ബസ് സ്റ്റാൻഡിന്റെ സമീപത്തിരുന്ന എന്തോ കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് നാട്ടുകാർക്ക് മനസിലായത്. തുടർന്ന് യുവാവിനോട് പൂച്ചയെ പച്ചയ്ക്ക് കഴിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പൊലീസ് നൽകിയ ഭക്ഷണം പൂർണമായും കഴിച്ചിട്ട് ഇയാൾ ബസ് സ്റ്റാൻഡിൽ നിന്നും സ്ഥലം വിടുകയായിരുന്നു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
Trending
- സല്ലാഖ് ഹൈവേയില്നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല് അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്ക്ക് രണ്ടു വര്ഷം തടവ്
- ബഹ്റൈന് നാഷണല് ഗാര്ഡ് സൈബര് സുരക്ഷാ പരിശീലനം നടത്തി