ഇടുക്കി: യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ നിന്നാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.മാട്ടുപെട്ടി ടോപ് ഡിവിഷന് നിവാസിയായ മുനിയാണ്ടിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് മുനിയാണ്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ രാത്രിയില്‍ കാളിമുത്തു ജോലി ഉണ്ടെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് പോയെന്നാണ് വിവരം. മുനിയാണ്ടിയും കാളിമുത്തുവും പൊലീസ് കസ്റ്റഡിയിലാണ്.
രാത്രിയില്‍ ലക്ഷ്മി മരണപ്പെട്ടെന്ന വിവരം ഇന്ന് പുലര്‍ച്ചെ മുനിയാണ്ടിയും ബന്ധുക്കളും എസ്റ്റേറ്റ് മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള കാളിമുത്തുവിനേയും മുനിയാണ്ടിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.
Trending
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി