തൃശ്ശൂർ :പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘെരാവോ ചെയ്യുന്നതിനിടെ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ചു. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈഫ് മിഷന് പദ്ധതിയില്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. സി.പി.എമ്മിന്റേതാണ് ഭരണസമിതി. വില്ലേജ് ഓഫിസറെ തടഞ്ഞുവച്ചതറിഞ്ഞ് ഒല്ലൂര്‍ പൊലീസ് സ്ഥലത്ത് എത്തി.
ഇതിനിടെ, ബഹളം രൂക്ഷമായതോടെ വില്ലേജ് ഓഫിസര്‍ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസ് ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് തിരിച്ചുകിട്ടി. നാലു വര്‍ഷമായി പുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി മാനസികമായി പീഢിപ്പിക്കുകയാണെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.