റിപ്പോർട്ട് : സന്ദീപ് സദാന്ദൻ
കണ്ണൂര്‍: കുട്ടികളെ വെള്ളം കുടിപ്പിക്കാന്‍ സ്കൂളുകളില്‍ ഇനി ഇടവിട്ട സമയങ്ങളില്‍ ‘വാട്ടര്‍ ബെല്‍’മുഴങ്ങും. കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലം പൂട്ടിയിട്ട സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ വെള്ളം കുടിപ്പിക്കുന്നത് ശീലിപ്പിക്കാന്‍ പ്രത്യേക ‘ജലമണി’മുഴക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിെന്റ തീരുമാനം. ഓണ്‍ലൈന്‍ പഠന വേളയിലും പ്രത്യേക ഇടവേള നല്കി കുട്ടികളെ വെള്ളം കുടിപ്പിക്കാന്‍ അധ്യാപകര്‍ ശീലിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ പീഡിയാട്രിക് ആന്‍ഡ് പ്രിവന്റിവ് ഡെന്റിസ്ട്രി വകുപ്പ് തലവന്‍ സി.പി. ഫൈസല്‍ സര്‍ക്കാറിനയച്ച കത്തിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം കൈക്കൊണ്ടത്. പ്രധാനമായും പ്രൈമറി വിദ്യാര്‍ഥികള്‍ക്കായാണ് സ്കൂളുകളില്‍ ആദ്യഘട്ടത്തില്‍ ജലമണി മുഴങ്ങുക.