വാഷിംഗ്ടണ്‍: ഇനി വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസ് ആണ് എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന് ഡോ. മൈക്കിള്‍ ഗ്രിഗര്‍. ഇനി വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ രീതിയില്‍ ഉത്പ്പാദിക്കുന്ന കോഴികളില്‍ നിന്നാവും വൈറസ് പുറത്തുവരികയെന്ന് ഗ്രിഗര്‍ വ്യക്തമാക്കി.ഇനി വരാന്‍ പോകുന്ന വൈറസ് മനുഷ്യരാശിയുടെ പകുതിയോളം തന്നെ തുടച്ച് നീക്കാന്‍ ശക്തിയുള്ളതാണ്. കോഴി ഫാമുകളില്‍ നിന്നാകും ഇത് മനുഷ്യരിലേക്ക് പകരുക.മനുഷ്യര്‍ കൂടുതലായി മാംസാഹാരം ഭക്ഷണമാക്കുന്നതിനാല്‍ വൈറസ് വളരെ വേഗം പടരും. പിന്നീട് ഇത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വ്യാപിക്കുമെന്നും ഗ്രിഗര്‍ പറയുന്നു. ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തിലാണ് ഡോ. മൈക്കള്‍ ഗ്രിഗര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

