മനാമ: അന്തരിച്ച ബഹറിൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉദാത്തമായ മനുഷ്യസ്നേഹിയും, എല്ലാ പ്രവാസികളോടും പ്രത്യേകിച്ച് മലയാളികളോട് എന്നും മമതയും കരുതലും കാത്തുസൂക്ഷിച്ച അതുല്യ ഭരണാധികാരിയായിരുന്നു. എന്ന് സീറോമലബാർ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
അദ്ദേഹത്തിൻറെ അകാല വിയോഗത്തിൽ വേദനിക്കുന്ന ബഹറിൻ ജനതയോടൊപ്പം സീറോ മലബാർ സൊസൈറ്റിയുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ രാജ്യത്തിൻറെ ദുഃഖത്തോടെ ഒപ്പം നമ്മളോരോരുത്തരും അതിൽ പങ്കാളികളാകുന്നു. ഇന്ന് വൈകീട്ട് 7.30 ന് സൂമിലൂടെ അനുശോചന യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.