തൃശ്ശൂർ; വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് മരിച്ചത്. തൃശൂർ കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിത്. വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആർദ്ര. കുട്ടിയെ കാണാതായതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകി. പിന്നാലെ കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയിൽ അടക്കം പോയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് സംസ്കരിക്കും.
Trending
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു
- ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
- ബഹ്റൈൻ കിരീടാവകാശി റമദാൻ മജ്ലിസുകൾ സന്ദർശിച്ചു
- ഭാരതി അസോസിയേഷനും ഇന്ത്യൻ ക്ലബ്ബും ചേർന്ന് ഗ്രാൻ്റ് ഇഫ്താർ വിരുന്ന് നടത്തി
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ